The Assembly for Integration

Ecumenism

Dr Tiju Thomas IRS
May 2023

മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാബാവാ തിരുമേനിയുടെ മഹനീയ ക്ഷണം സ്വീകരിച്ച് കോട്ടയം ദേവലോകം അരമനയിൽ സമ്മേളിച്ച ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരോടും സമുദായ പ്രമുഖരോടും ഡോ. റ്റിജു തോമസ് നടത്തിയ കാലിക പ്രധാനമായ പ്രഭാഷണം.

'' ഈശ്വര സങ്കൽപ്പത്തോളം, മതങ്ങളോളം, മനുഷ്യ മനസ്സിനെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റൊന്നും ഉണ്ടായിട്ടില്ല എന്ന് ലോക ചരിത്രം നോക്കിയാൽ നമുക്ക് കാണാവുന്ന ഒന്നാണ്. എല്ലാ മതങ്ങളും ആത്യന്തികമായി മനുഷ്യ നന്മയും ഉന്നമനവും സമൂഹത്തിൽ ഐക്യവും സമാധാനവും ആണ് ലക്ഷ്യമാക്കുന്നത് എന്നും നമുക്കെല്ലാം അറിയാം. നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളും തത്വ സംഹിതകളും ഏറ്റവും ഉത്തമ ചിന്താധാരകളാൽ സമൃദ്ധമാണ് താനും. എന്നാൽ മതങ്ങളുടെ പേരിലും ദൈവങ്ങളുടെ പേരിലും ഉണ്ടായിട്ടുള്ള കാലുഷ്യവും രക്ത ചൊരിച്ചിലും ജീവഹാനിയും ദൈവങ്ങളെ പോലും നാണിപ്പിക്കാൻ പോന്നതാണ് എന്നതും ഒരു വസ്തുതയാണ്.

Again! This did not start yesterday or today. This has been there from time immemorial. In fact, I am reminded of the words of Swami Vivekananda in his acclaimed speech in the World Parliament of Religions in 1893 - 130 years ago where he mentions this and I quote:

“Sectarianism, bigotry, and its horrible descendant, fanaticism, have long possessed this beautiful earth. They have filled the earth with violence, drenched it often and often with human blood, destroyed civilization and sent whole nations to despair. Had it not been for these horrible demons, human society would be far more advanced than it is now. But their time is come; and I fervently hope that the bell that tolled this morning in honor of this convention may be the death-knell of all fanaticism, of all persecutions with the sword or with the pen, and of all uncharitable feelings between persons wending their way to the same goal.” Unquote

Add two words – digital tools in addition to the pen and the sword – It stands relevant even to this day.

സഹിഷ്ണുതയും സാർവത്രിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച ഒരു പൈതൃക സംസ്കാരത്തിന്റെ ഭാഗമാണ് നമ്മൾ ഓരോരുത്തരും എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും / ബുദ്ധ സിഖ് ജൈനമതസ്ഥരും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന മണ്ണാണ് ഇത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പീഡിപ്പിക്കപ്പെട്ട സമയത്തു - അതിപ്പോൾ യെരുശലേമിലെ രണ്ടാം വിശുദ്ധ ദേവാലയത്തിന്റെ തകർച്ചയോടെ പലായനം ചെയ്ത യിസ്രായേല്യർക്കായാലും, പേർഷ്യയിൽ നിന്ന് പലായനം ചെയ്ത പാഴ്സികൾക്കായാലും - അഭയം നൽകിയിട്ടുള്ള മണ്ണാണ് ഇത്. ഈ മണ്ണിൽ ആവിർഭവിച്ച / ഹൈന്ദവ ബുദ്ധ ജൈന സിഖ് മതങ്ങളുടെ ഇടയിലേക്ക് ക്രൈസ്തവമതത്തെയും ഇസ്ളാം മതത്തെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ച കലർപ്പില്ലാത്ത സ്നേഹത്തിന്റെ മണ്ണാണ് ഇത്.

മാറ്റമില്ലാത്തതായി ഒന്നേ ഉള്ളൂ അത് മാറ്റമാണ് എന്ന കവി വചനം ഓർമ്മപ്പെടുത്തി കൊണ്ട് ലോകം മുഴുവനും അതിവേഗം മാറിക്കൊണ്ടേ ഇരിക്കുന്നു. ലോകം മുഴുവനും ഇന്ന് നമ്മുടെ വിരൽ തുമ്പിലേക്കു ചുരുങ്ങുന്നതിനു അനുസരിച്ചു നമ്മുടെ യുവ തലമുറ കൊക്കൂണുകളിലേക്കു ഒതുങ്ങിക്കൂടുന്ന കാലം.. ലോകത്തിന്റെ അങ്ങേ കോണിൽ നടക്കുന്ന സംഭവങ്ങൾ തൽ സമയം കാണുമ്പോഴും തന്റെ അടുത്ത് നിൽക്കുന്ന സഹോദരന്റെ ആവശ്യങ്ങൾ തിരിച്ചറിയാനാവാത്ത ഒരു കാലം. പഠനവും നിർമിത ബുദ്ധിയും വളരുന്നതിനനുസരിച്ചു മത നിരാസവും, സമൂഹത്തിലെ വ്യവസ്ഥാപിത രീതികളുടെ നിരാകരണവും വളരെ വ്യാപകമാവുന്ന ഒരു കാലം.

ഛിദ്രശക്തികൾ മതത്തിന്റെയും വർണ്ണത്തിന്റെയും വർഗത്തിന്റെയും പേരിൽ ലോകമെമ്പാടും വെറുപ്പിന്റെയും വിധ്വംസക പ്രവർത്തനങ്ങളുടെയും വിഷ വിത്തുകൾ വിതക്കുന്നതും നാം കാണുന്നുണ്ട്‌. ഈ കൊച്ചു കേരളത്തിൽ പോലും ഇന്നലെകളിലെ മനുഷ്യരും കുടുംബങ്ങളും സമൂഹങ്ങളും തമ്മിലുള്ള ഇഴയടുപ്പം കുറഞ്ഞു വരുന്നതും നമുക്ക് അനുഭവവേദ്യമാണ്. സർവ സമ സത് ഭാവന യുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന നമ്മുടെ നാട്ടിലും കാലുഷ്യത്തിന്റെ കറ പുരണ്ടു തുടങ്ങിയില്ലേ എന്ന് നമ്മൾ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരുണത്തിലാണ് ഇത് പോലെ ഉള്ള ഉദ്യമങ്ങളും സംരംഭങ്ങളും ഏറ്റവും കാലോചിതമാകുന്നത്. അത് മനസ്സിലാക്കി സാമൂഹിക പ്രതിബദ്ധതയോടെ ഇന്നിവിടെ എത്തി ചേർന്ന നിങ്ങളെ ഓരോരുത്തരെയും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കട്ടെ.

 

പരസ്പര സ്പർദ്ധ സമൂഹത്തെ പിന്നോട്ടടിക്കും എന്നത് പോലെ തന്നെ പരസ്പര പൂരകങ്ങളായ മത സാമുദായിക സമൂഹങ്ങൾ സമൂഹപുരോഗതിക്കു ത്വരകങ്ങളായി മാറും എന്നതും വാസ്തവമാണ്. അതിനു നമ്മുടെ മുന്നിൽ തന്നെ നല്ല ചില ഉദാഹരണങ്ങൾ ഉണ്ട്.

അടിസ്ഥാന വിദ്യാഭ്യാസത്തിൻറെ കേരള മോഡൽ അടുത്ത കാലം വരെ ഭാരതത്തിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതും ശ്ലാഘിക്കപ്പെട്ടതുമാണ്. എന്താണ് കേരള മോഡൽ വിജയിക്കാനുള്ള കാരണം? കേരളത്തിലെ പ്രജാതല്പരരായ രാജാക്കന്മാർ വിദ്യാഭ്യാസ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് നമുക്ക് അറിയാം. ക്രിസ്ത്യൻ മിഷനറിമാരുടെയും ക്രിസ്തീയ സഭകളുടെയും നേതൃത്വത്തിൽ അനേകം പള്ളിക്കൂടങ്ങളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടു. കേരള ജനതയ്ക്ക് മുന്നിൽ ഇങ്ങനെ വിദ്യാഭ്യാസത്തിൻ്റെ വാതിലുകൾ മലർക്കെ തുറന്നിടുന്നതിന്റെ അനന്ത സാധ്യത മുന്നിൽ കണ്ടു അതിനെ ഒരു നല്ല മാതൃകയാക്കി മറ്റു സമുദായങ്ങളും അതിനെ ആവേശത്തോടെ പിന്തുടർന്നു. എൻഎസ്എസിന്റെയും ശ്രീനാരായണ ധർമ്മപരിപാലന സംഘത്തിൻറെയും മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റിയുടെയും നേതൃത്വത്തിൽ അങ്ങനെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൻറെ അങ്ങോളം ഇങ്ങോളം വിദ്യാഭ്യാസത്തിൻറെ പരിമളം ജനങ്ങളിലേക്ക് എത്തിച്ചു കൊടുത്തപ്പോൾ കേരളം ഭാരതത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനവുമായി മാറുന്ന കാഴ്ച നാം കണ്ടു. പരസ്പര പൂരകങ്ങളായി മത സമുദായ സമൂഹങ്ങൾ ഒരുമിച്ച് നിന്നപ്പോൾ ഒരു ദേശത്തിൻറെ, ഒരു ജനതയുടെ തന്നെ ഉയർച്ചക്കും ഉന്നമനത്തിനും നാം സാക്ഷ്യം വഹിച്ചു. ഈ ദിശാബോധത്തിന്റെ സമന്വയമാണ് കേരള മോഡലിന്റെ ആധാരശില.

ലോകത്തിലെ ഏതൊരു വികസിത രാജ്യത്തോടും കിട പിടിക്കുന്ന പ്രാഥമിക ആരോഗ്യ രംഗത്തെ കേരളത്തിന്റെ ഉത്തമമായ മോഡലിന്റെ ജനിതക ഘടനയും ഇത് തന്നെ ആണ് എന്നുള്ളതിലും സംശയം ഒന്നുമില്ല.

ഞാൻ പറഞ്ഞു വരുന്നത്, ഈ ദൃഷ്ടാന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നത് എവിടെ മത സമുദായ സമൂഹങ്ങളുടെ പരസ്പര സഹകരണം സാധ്യമാകുന്നോ അവിടെയെല്ലാം വികസനവും ഉന്നതിയും കാര്യപ്രാപ്തമാകും എന്നത് തന്നെ ആണ്.

സുന്ദരിയായ യുവതിയുടെ മുഖം വരയ്ക്കുന്ന ഏതൊരു ചിത്രകാരനോ ഒരു ശില്പിയോ നല്ല ചർമ്മ കാന്തിയിൽ മാത്രം ശ്രദ്ധിച്ചാൽ പോര, നല്ല മിഴിവൊത്ത മിഴികളും, ചുണ്ടുകളും, നാസികയും, ഇടതൂർന്ന കാർകൂന്തലും അങ്ങനെ ഓരോന്നും അതാതിന്റെ അളവിലും അനുപാതത്തിലും തന്റെ കലയിലേക്കു കൊണ്ട് വന്നാൽ മാത്രമേ തന്റെ മനസിലുള്ള ആ സൗന്ദര്യത്തിന്റെ മുഖ കാന്തി അതേ രൂപത്തിലും ഭാവത്തിലും പ്രതിഫലിപ്പിക്കുവാൻ സാധിക്കുകയുള്ളൂ എന്നത് പോലെ തന്നെ, കേരളത്തിലെ ഓരോ സമൂഹവും അതിന്റെ തനതായ സ്ഥാനത്തു ഏറ്റവും മേന്മയേറിയ രീതിയിൽ പ്രശോഭിച്ചാൽ മാത്രമേ കേരളത്തിന്റെ സൃഷ്ടി ഏറ്റവും സൗന്ദര്യം നിറഞ്ഞതാവൂ. അതിൽ ഒന്നെങ്കിലും ഇല്ലെങ്കിൽ അത് അൽപ്പം അപൂർണ്ണമായിരിക്കുമെന്നും നമ്മൾ മനസ്സിലാക്കണം.

 

എന്നാൽ എല്ലാക്കാര്യങ്ങളിലും സർക്കാരുകളെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല താനും. നിങ്ങൾ ഓരോരുത്തരുടെയും പ്രഭാവത്തിലും നേതൃത്വ പാടവത്തിലും ആണ് എനിക്ക് പ്രതീക്ഷ. പലപ്പോഴും അത്യാവശ്യ ഘട്ടങ്ങളിൽ പ്രാദേശിക കൂട്ടായ്മകൾ ആണ് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുക എന്നത് നാം കണ്ടിട്ടുണ്ടല്ലോ.

 

Let us take the case of the unprecedented Kerala floods of 2018. Even before the Government machinery could actually do anything substantial, it was the leadership initiatives by the local people across the flood hit parts of Kerala that made meaningful contributions to keep people safe and secure. Everyone irrespective of caste, creed, religion or status worked as a team. I was fortunate enough to have first hand experience on how local leaderships and effective networks help maintain peace, harmony while initiating sustainable development activities in various areas. That is precisely why I consider this brainstorming session of the leaders and influencers to be very important in shaping the Kerala of tomorrow. May I humbly suggest that this should translate into a regular mechanism and a permanent body where the religious leaders can come together on a single platform and discuss things often. Let this bonhomie percolate down to the grassroot level where multiple channels of cooperation and collaboration can be instituted to identify common goals and sustainable action plans for social emancipation. This not only avoids working in silos, but also complements each other to create force multiplier effect in these activities.

It is a well acknowledged fact that fringe elements in every sect tend to foment trouble. Unless the majority takes up a firm and clear stand and condemn the undesirables, it tends to be perceived as a tacit support for the same. It may be the silence of the noble that creates more injury than by the ones who perpetrate it. Effective and continuous communication between leaders can not only build strong foundations of trust, but also function as effective mitigation mechanisms in times of conflict. This will enable groups to be more proactive than reactive, while enabling them to contain knee jerk reactions. With such a proactive leadership in place, potentially disruptive issues can be immediately flagged and the concerned leaders can contact over their hotlines to discuss quick solutions, preventing them from getting fulminant or recurrent. This can also prevent opportunistic political dispensations as well as fringe elements taking advantage of the situation. This will again help avoid discrimination and marginalization of affected communities.

That is not all.

മതങ്ങൾക്കിടയിലുള്ള സ്നേഹ സംവാദങ്ങളും ചിന്താധാരകളുടെ സമന്വയവും ഒരു വഴിക്കു നടന്നോട്ടെ.. ഹൃദ്യമായ മതസൗഹാർദ്ദത്തിന്റെ, സഹിഷ്ണുതയുടെ, പരസ്പര ബഹുമാനത്തിന്റെ നമുക്ക് ചുറ്റും കാണുന്ന ഒരുപാട് കഥകൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു കൊടുക്കണം. ചുറ്റും കാണുന്ന എല്ലാവരിലും ദൈവത്തിന്റെ അംശം കുടി കൊള്ളുന്നു എന്ന തിരിച്ചറിവ് അവരോടുള്ള പെരുമാറ്റത്തിൽ ഉടലെടുക്കുമ്പോൾ നമ്മളെല്ലാം ഏകോദര സഹോദങ്ങൾ ആണെന്നും ലോകമെന്ന ഒരേ തറവാടിന്റെ തുല്യ അവകാശികൾ ആണെന്നും മനസ്സിലാവുകയും ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാർത്ഥനയിലേക്ക്, മനോഭാവത്തിലേക്ക് വളരുകയും ചെയ്യും.

അതിനോടൊപ്പം തന്നെ പ്രധാനമാണ് സമൂഹത്തിന്റെ അടിത്തട്ട് വരെ എത്തി ചേരുന്ന ക്രിയാത്മ പ്രവർത്തനങ്ങൾ ഉണ്ടാവുക എന്നത്. കാരണം മതമോ വിശ്വാസമോ കേവലമൊരു ആധ്യാത്മിക തലത്തിൽ മാത്രമല്ല ഇന്നത്തെ തലമുറ കാണുന്നത്. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവരെ ചേർത്ത് പിടിക്കുന്ന ഒരു ആത്മീയ നേതൃത്വത്തിലേക്കാണ് അവർ ഉറ്റു നോക്കുന്നത്.

വളർന്നു വരുന്ന കുറ്റകൃത്യങ്ങളും, നമ്മുടെ യുവ തലമുറകളെ കാർന്നു തിന്നുന്ന ലഹരിയുടെ നീരാളിപ്പിടുത്തവും, സാമ്പത്തികമായും സാമൂഹികമായും ഉള്ള ഉച്ചനീചത്വങ്ങളും, പ്രവാസികളുടെയും, പ്രവാസം കഴിഞ്ഞെത്തുന്നവരുടെയും പ്രശ്നങ്ങളും, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിലും ഈ കൂട്ടായ്മയ്ക്ക് കൃത്യമായ നിലപാടുകളും പരസ്പര സഹകരണത്തോടെ ജനതയെ കൈ പിടിച്ചുയർത്തുവാനുള്ള കർമ്മ പദ്ധതികളും പതുക്കെ ഉണ്ടാക്കി എടുക്കണം.

50 ശതമാനത്തിൽ അധികം വരുന്ന ഇന്നത്തെ 30 വയസ്സിന് താഴെയുള്ള തലമുറയാണ് നാളെയുടെ ഭാവി. അവരുടെ മാനസിക വൈകാരിക ഭൗതിക ആവശ്യങ്ങളിൽ ക്രിയാത്മക ഇടപെടലുകൾ നടത്തി അവരെ കരുതുവാനും അവശ്യ സമയങ്ങളിൽ നയിക്കുവാനും / കൂടെ നിർത്തുവാനും സാധിക്കണം. അത് പോലെ തന്നെ ആ സ്പെക്ട്രത്തിന്റെ അങ്ങേ തലയ്ക്കൽ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ ബുദ്ധിമുട്ടുന്ന ഒരു തലമുറയോടൊപ്പം അൽപ്പസമയം ചിലവഴിക്കാനും അവർക്കു വേണ്ട അത്യാവശ്യ കാര്യങ്ങളിൽ സഹായഹസ്തങ്ങൾ ആകുവാനും നമുക്ക് സാധിക്കണം.

ചുറ്റുമുള്ള സഹോദരങ്ങളിലേക്ക് നോക്കുക. ഭവനരഹിതർക്കു ഭവനങ്ങളായും, വിശക്കുന്നവനു ആഹാരമായും, ദാഹിക്കുന്നവന് കുടി വെള്ളമായും, പഠനം മുടങ്ങിപ്പോയവർക്കു പഠന സഹായമായും, നിരാലംബർക്കു ആലംബമായും, ജോലി രഹിതർക്കു ഒരു പരിധി വരെ ജോലിയായും സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള, സ്വന്തം കാലിൽ നിൽക്കുവാനുള്ള ധൈര്യമായും കൂടെ തന്നെ ഉണ്ടാകുമ്പോഴാണ് അവർ ഓരോരുത്തരും ആ പ്രവർത്തികളിൽ ദൈവ ചൈതന്യം തിരിച്ചറിയുന്നത്... മനുഷ്യനിൽ ദൈവത്തെ കാണുന്നത്. പരിശുദ്ധ പിതാവ് നേതൃത്വം നൽകുന്ന സഹോദരൻ പദ്ധതി പോലെ നിങ്ങളോരോരുത്തരും നേതൃത്വം നൽകുന്ന അനേകം പദ്ധതികളും മനുഷ്യന് ദൈവ സ്നേഹം പകർന്നു കൊടുക്കുന്ന ഉത്തമ മാതൃകകൾ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതേ ആശയത്തിൽ തന്നെ ആണ് കേരളത്തിന്റെ മഹാകവി ഉള്ളൂരിന്റെ ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ എന്ന് തുടങ്ങുന്ന പ്രേമ സംഗീതം അവസാനിപ്പിക്കുന്നത് ...

പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !

ഇത് തന്നെ ആണ് ഓരോ മതത്തിന്റെയും അന്ത: സത്ത. പരോപകാരാർത്ഥമിദം ശരീരം എന്ന് മനസ്സിലാക്കി തന്നെത്തന്നെ ഈശ്വരേച്ഛക്കു വിട്ടു കൊടുത്തു കൊണ്ട്, ജാതി മത ഭാഷ ദേശ ഭേദമെന്യേ ചുറ്റുമുള്ള ഓരോ സഹോദരന്റെയും സുഖ ദുഖങ്ങളിൽ പങ്കു ചേരുന്നവനാരോ, അവനാണ് ദൈവസ്നേഹത്തിൽ നിറയുവാൻ അർഹൻ. അതായിരിക്കണം നമ്മുടെ ധർമ്മം. നമ്മുടെ കർമ്മ മേഖല.

That is at an individual level. Together, as Team United, we can leverage our positions, status and leadership roles in the society to channelize them for common good. I am confident that there is no limit to what this august audience can actually achieve.

ഒന്ന് മാത്രം ഓർക്കുക.. ഇന്ന് നമ്മളെല്ലാം ചില്ല് കൂടാരങ്ങളിൽ ആണ് ഇരിക്കുന്നത്. പുതിയ തലമുറകൾ നമ്മെ സാകൂതം നിരീക്ഷിക്കുന്നു, നല്ല മാതൃകകൾക്കു വേണ്ടി തിരയുന്നു. നല്ല മാതൃകകൾ കിട്ടിയില്ല എങ്കിൽ അവർ മോശം മാതൃകകളിലേക്ക് ആകൃഷ്ടരാകും. അത് കൊണ്ട് തന്നെ നമ്മളെല്ലാം സാമൂഹികമായി ഉത്തരവാദിത്വം ഉള്ളവരും ധാർമികമായി ഉയർന്ന മൂല്യമുള്ളവരും ബൌദ്ധികമായി ഉയർന്ന ചിന്തയുള്ളവരും സ്വന്തം ചര്യകളിൽ അതീവ നന്മയും സ്നേഹവും ഉള്ളവരും ആയിരിക്കുവാൻ ശ്രദ്ധിക്കണം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമമായ വിത്തുകൾ വിതച്ചാൽ സൗഹാർദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സഹവർത്തിത്വത്തിന്റെയും നല്ല വിളവെടുക്കാൻ സാധിക്കും. പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും പരസ്പര വിശ്വാസത്തിലും ഐക്യത്തിലും നല്ല മാതൃകകൾ ആകുവാൻ ഇന്ന് ഇവിടെ സന്നിഹിതരായിരുന്ന ഓരോരുത്തർക്കും സാധിക്കും എന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. നന്മയുടെ പ്രവാചകരായി, ഒരുമയുടെ സന്ദേശ വാഹകരായി, സമാധാനത്തിന്റെ ഉത്തമ ദൂതന്മാരായി, ഒരു നവ കേരളത്തിന്റെ സൃഷ്ടാക്കളായി മാറുവാൻ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു സ്വർഗ്ഗം സൃഷ്ടിക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നമുക്ക് സാധിക്കും. നമുക്കേ സാധിക്കൂ!

The author Dr. Tiju Thomas IRS is the Additional Director General, Directorate of Revenue Intelligence for Kerala and Lakshadweep. He is also a member of the Working Committee of the Malankara Orthodox Syrian Church.